പോർട്ടോയെ മറികടന്ന് സ്പോർടിങിന് പോർച്ചുഗീസ് കപ്പ്

- Advertisement -

ഇന്നലെ നടന്ന ആവേശ പോരാട്ടം വിജയിച്ച് സ്പോർടിംഗ് ലിസ്ബൺ പോർച്ചുഗീസ് കപ്പ് സ്വന്തമാക്കി. ഇന്നലെ വൈരികളായ പോർട്ടോ ആയിരുന്നു സ്പോർടിംഗിന്റെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടമായിരുന്നു ഇന്നലെ കണ്ടത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ടിക്വീനോ നേടിയ ഗോളിൽ പോർട്ടോ ആയിരുന്നു ആദ്യ ലീഡ് എടുത്തത്.

എന്നാൽ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഒരു സെൽഫ് ഗോളിലൂടെ സ്പോർടിംഗ് സമനില പിടിച്ചു. എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ 101ആം മിനുട്ടിൽ ഡോസ്റ്റിലൂടെ സ്പോർടിംഗ് 2-1ന് മുന്നിൽ എത്തി. പക്ഷെ അവസാന നിമിഷം വരെ പൊരുതിയ പോർട്ടോയ്ക്ക് 121ആം മിനുട്ടിൽ തങ്ങളുടെ സമനില ഗോൾ കണ്ടെത്താനായി‌. ഫെലിപെ ആയിരുന്നു ആ ഗോൾ നേടിയത് ‌

കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-4നാണ് സ്പോർടിംഗ് വിജയിച്ചത്. സ്പോർടിങിന്റെ 17ആം പോർച്ചുഗീസ് കപ്പാണിത്.

Advertisement