വീണ്ടും സ്പാനിഷ് സൂപ്പർ കപ്പിന് വേദിയാകാൻ റിയാദ്

Nihal Basheer

സീസണിലെ സൂപ്പർ കോപ്പ ഡേ എസ്പാനക്ക് റിയാദ് വേദിയാകും. തുടർച്ചയായ രണ്ടാം തവണയാണ് സൗദി സ്പാനിഷ് സൂപ്പർ കപ്പിന് വേദിയാകുന്നത്. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, റയൽ ബെറ്റിസ്, വലൻസിയ എന്നിവർ ഇത്തവണ ഏറ്റുമുട്ടും. ജനുവരി 11 മുതൽ 15 വരെയാണ് ടൂർണമെന്റിന് തിയ്യതി കുറിച്ചിരിക്കുന്നത്. 2020ലും സൗദി തന്നെ ആയിരുന്നു സൂപ്പർ കപ്പിന്റെ വേദി. റയൽ മാഡ്രിഡ് ആണ് നിലവിലെ ചാമ്പ്യന്മാർ.

20221027 191855

നേരത്തെ, ഇറ്റാലിയൻ സൂപ്പർ കപ്പും റിയാദിൽ വെച്ചു തന്നെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എസി മിലാനും ഇന്റർ മിലാനും ഏറ്റു മുട്ടുന്ന ഈ മത്സരം ജനുവരി 18 നാണ് നടക്കുക. ഇതോടെ പുതുവർഷത്തിൽ യൂറോപ്പിലെ വമ്പൻ ടീമുകളുടെ പോരാട്ടങ്ങൾ കാണാനുള്ള അവസരമാണ് റിയാദിലെ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.