പവര്‍പ്ലേയിൽ മികച്ച പ്രകടനവുമായി സിംബാബ്‍വേ, പിന്നെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 130 റൺസിൽ അവസാനിക്കുകയായിരുന്നു. 8 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

31 റൺസ് നേടിയ ഷോൺ വില്യംസ് ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയർ നാല് വിക്കറ്റും ഷദബ് ഖാന്‍ മൂന്ന് വിക്കറ്റും നേടി. ബ്രാഡ് ഇവാന്‍സ് 19 റൺസ് നേടി അവസാന ഓവറിൽ പുറത്തായെങ്കിലും ടീമിനെ 130 റൺസിലേക്ക് എത്തിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആണ് താരം പുറത്തെടുത്തത്.