ഈ ആഹ്ലാദങ്ങൾ സ്പാനിഷ് കോച്ചിന് എതിരെയോ?

ഇന്നലെ ബാഴ്സലോണയ്ക്കായി ഗോൾ അടിച്ചപ്പോൾ ആൽബയുടെ ആഹ്ലാദം തന്റെ കണ്ണ് പൊത്തിക്കൊണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് ചെൽസിക്കായി പെഡ്രോ സ്കോർ ചെയ്തപ്പോഴും സമാനമായ ആഘോഷമാണ് കണ്ടത്. പെഡ്രോയുടെ ആഘോഷങ്ങളിൽ ആരും അപാകതകൾ കണ്ടില്ലായിരുന്നു എങ്കിലും ഇന്നലെ ആൽബ കൂടി ഈ കണ്ണ് പൊത്തിയുള്ള ആഹ്ലാദം നടത്തിയതോടെ ഇത് സ്പാനിഷ് കോച്ചായ ലൂയിസ് എൻറികയെ ഉദ്ദേശിച്ചാണെന്ന് ഊഹങ്ങൾ വരികയാണ്.

എൻറികെ തന്റെ ആദ്യ സ്പെയിൻ ടീം പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും ടീമിലെ അവസരം നഷ്ടപ്പെട്ടിരുന്നു. ഇതിനെ സൂചിപ്പിക്കാനാകാം ഇത്തരം ഒരു ആഹ്ലാദം എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ഇന്നലെ ഇത് സംബന്ധിച്ച് ആൽബയോടെ മാധ്യമങ്ങൾ ചോദിച്ചു എ‌കിലും ഈ ആഹ്ലാദം തന്റെ മകന് വേണ്ടിയാണെന്ന് ആൽബ പറഞ്ഞു. സ്പാനിഷ് പരിശീലകനുമായി ഒരു പ്രശ്നവും ഇല്ലായെന്നും അദ്ദേഹത്തിന്റെ തീരിമാനത്തെ ബഹുമാനിക്കുന്നു എന്നും ആൽബ കൂട്ടിചേർത്തു. എങ്കിലും ടീമിൽ ഇടം ലഭിക്കില്ല എന്ന് കരുതിയില്ല എന്നും ആൽബ പറഞ്ഞു.

Previous articleനാപോളിക്ക് അപ്രതീക്ഷിത പരാജയം,
Next articleനോർത്ത് ഈസ്റ്റ് പ്രീസീസണായി വിദേശത്തേക്കില്ല