ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിന് ഒപ്പം സൈനിക സേവനത്തിൽ നിന്ന് രക്ഷപ്പെട്ട് സോൺ!!

ഏഷ്യൻ ഗെയിംസിൽ ഇന്ന് നേറിയ സ്വർണ്ണം കൊറിയൻ താരം സോണിന് ഇരട്ടി സന്തോഷമാണ് നൽകുന്നത്. ഇന്ന് ജപ്പാനെ തോൽപ്പിച്ച് സ്വർണ്ണം നേടിയതോടെ സോണിനും ടീമിലെ മറ്റ് അംഗങ്ങൾക്കും കൊറിയയിലെ നിർബന്ധിത പട്ടാള സേവനത്തിൽ നിന്ന് ഇളവ് കിട്ടും. കൊറിയയിൽ എല്ലാ പുരുഷന്മാരും 28 വയസ്സിന് മുമ്പ് നിർബന്ധമായും രണ്ട് വർഷം സൈനിക സേവനം നടത്തേണ്ടതുണ്ട്.

പ്രധാന മെഡലുകൾ നേടിയാൽ കായിക താരങ്ങൾക്ക് ഇതിൽ ഇളവുണ്ട്‌. ലോകകപ്പിൽ ഇതിന് സാധിക്കാത്തതിനാലാണ് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ സോൺ തീരുമാനിച്ചത്. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയില്ലായിരുന്നു എങ്കിൽ വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ കൂടെ സോണിന് പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് രണ്ട് ഗോളുകൾക്ക് അവസരം ഒരുക്കുക കൂടി ചെയ്ത സോൺ വലിയ ഭാരത്തിൽ നിന്നാണ് ഒഴിവായത്.

കരിയറിൽ രണ്ട് വർഷം നഷ്ടപ്പെടുക എന്നത് സോണിന്റെ കരിയർ നശിക്കാൻ തന്നെ കാരണമായേനെ. ഇന്ന് സ്വർണ്ണം നേടിയ സോൺ അടുത്ത ആഴ്ച തന്നെ ടോട്ടൻഹാമിനൊപ്പം ചേരും.

Previous articleഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ കൊറിയക്ക് സ്വർണ്ണം
Next articleബയേർ ലെവർകൂസനെ അട്ടിമറിച്ച് വോൾഫ്സ്ബർഗ്