കൊറിയയിലെ കാട്ടു തീ, വൻ സഹായവുമായി സോൺ

കൊറിയൻ ചരിത്രം കണ്ട ഏറ്റവും വലിയ കാട്ടു തീയാൽ ബാധിക്കപ്പെട്ടവർക്ക് സഹായ ഹസ്തവുമായി ടോട്ടൻഹാം അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹ്യുങ് മിൻ സോൺ രംഗത്ത്. തീപിടുത്തതിൽ ബാധിക്കപ്പെട്ടവർക്കായി 1ലക്ഷം പൗണ്ട് ആണ് താരം ധനസഹായം നൽകിയത്. ഏകദേശ 90ലക്ഷത്തോളം രൂപ വരും ഇത്. ഈ മാസം തുടക്കത്തിൽ ആരംഭിച്ച കാട്ടു തീ കൊറിയയിൽ നാഞ്ഞൂറോളം വീടുകൾ തകർത്തിരുന്നു. 2 മനുഷ്യജീവനുകളും കാട്ടു തീയിൽ നഷ്ടപ്പെട്ടു.

താൻ ഈ ചെയ്യുന്നത് ഈ അപകടത്തിൽ അനുഭവച്ചവർക്ക് ഒന്നും ആകില്ല എന്ന് സോൺ പറഞ്ഞു. തന്നെ കൊണ്ട് ആകുന്നത് ചെയ്യുന്നു എന്നേ ഉള്ളൂ. പണം അല്ല പ്രധാനം എന്നും സോൺ പറഞ്ഞു. തന്റെ രാജ്യത്തെ താൻ എന്നുൻ ശ്രദ്ധിക്കാറുണ്ട് എന്നും അവരുടെ വിഷമത്തിൽ പങ്കു ചേരുന്നു എന്നും കൊറിയൻ താരം പറഞ്ഞു.