ദേശീയ ജൂനിയർ ഫുട്ബോൾ, കേരളത്തിന്റെ പരിശീലകനായി സോളി സേവിയർ

ഈ മാസം അവസാനം നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലകനായി സോളി സേവിയറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരമാണ് സോളി സേവിയർ. കൊച്ചിയിലെ പുതിയ ക്ലബായ ആർ എഫ് സി കൊച്ചിയുടെ പരിശീലകൻ കൂടിയാണ് സോളി സേവിയർ. ഈ മാസം 30ആം തീയതി മുതൽ ഡിസംബർ 9 വരെ ഒഡീഷയിലാണ് ടൂർണമെന്റ് നടക്കുന്നത്.

കേരളത്തിന്റെ ജൂനിയർ ടീം ഇപ്പോൾ സോളി സേവിയറിന്റെ കീഴിൽ തിരുവല്ല മാർതോമ കോളേജിൽ പരിശീലനം നടത്തുകയാണ്. നവംബർ 25വരെ ടീം തിരുവല്ലയിൽ പരിശീലനം തുടരും. അതിനു ശേഷമാകും ഒഡീഷയിലേക്ക് പുറപ്പെടുക. മുൻ ഇന്ത്യൻ താരം എന്നതിനൊപ്പം നിരവധി മികച്ച ഫുട്ബോൾ ക്ലബുകൾക്കായും സോളി മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.

2016ൽ കേരള അണ്ടർ 21 ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. മുമ്പ് സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കിച്ചിട്ടുമുണ്ട് സോളി സേവിയർ.