ഐ എം വിജയന്റെ നേതൃത്വത്തിൽ ഇന്ത്യൻ സെവൻസ് ടീം ഗ്രീസിലേക്ക്

ഗ്രീസിൽ നടക്കുന്ന സോക്ക ലോകകപ്പ് കളിക്കാൻ വേണ്ടി ഇന്ത്യൻ ടീം യാത്ര പുറപ്പെട്ടു. സിക്സ് എ സൈഡ് ടൂർണമെന്റിനായി പോകുന്ന ഇന്ത്യൻ ടീം ഉൾപ്പെട്ടിരിക്കുന്ന ഫുട്ബോൾ ഇതിഹാസങ്ങളാണ്. ഐ എം വിജയനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഐ എം വിജയൻ ടൂർണമെന്റിൽ കളിക്കുകയും ചെയ്യും. പെറു, റഷ്യ, മോൽദോവ, സ്പെയിൻ എന്നിവർ അടങ്ങിയതാണ് ഇന്ത്യയുടെ ഗ്രൂപ്പ്.

ഒക്ടോബർ 12നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. 14 അംഗ ടീമാണ് ഗ്രീസിലേക്ക് യാത്ര തിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ 7 ഫെഡറേഷനാണ് ടീമിനെ ഒരുക്കുന്നത്. മുൻ ഈസ്റ്റ്‌ ബംഗാൾ ക്യാപ്റ്റനും മലയാളിയുമായ എം സുരേഷും ടീമിൽ ഉണ്ട്.

ടീം; ഐ എം വിജയൻ, രാമൻ വിജയൻ, ക്ലൈമാക്സ് ലോറൻസ്, മിക്കി ഫെർണാണ്ടസ്, സമീർ നായിക്, സുരേഷ്, അഭിജിത്ത് ഘോഷ്, മുഹമ്മദ് ഉമർ, സിദ്ദാർത്ത് സിംഗ്, ഷോര്യ ബലിയൻ, വറ്റ്സൽ ബാട്ടിയ, ആന്റൊ റുഷിത്, ഷെയ്ക് ഇനായത്, അനുപം വിശ്വകർമ്മ.

ഫിക്സ്ചർ;
ഒക്ടോബർ 12 ഇന്ത്യ vs റഷ്യ
ഒക്ടോബർ 15 ഇന്ത്യ vs പെറു
ഒക്ടോബർ 17 ഇന്ത്യ vs മൊൽദോവ
ഒക്ടോബർ 19 ഇന്ത്യ vs സ്പെയിൻ

Previous articleസൗത്ത് ആഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യക്ക് റെക്കോർഡ് തോൽവി
Next articleദി ഹൺഡ്രഡ് ഡ്രാഫ്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് ഹർഭജൻ സിങ്