മുൻ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസ് ഗ്രീസിലെ വൻ ക്ലബിൽ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച യുവതാരം മാർക്ക് സിഫ്നിയീസ് ഇനി ഗ്രീക്ക് ഇതിഹാസ ക്ലബായ പനാതിനായികോസിൽ. ഡച്ചുകാരനാണെങ്കിലും ഗ്രീക്കിൽ കുടുംബ വേരുള്ള താരമാണ് മാർക്ക് സിഫ്നിയോസ്. കഴിഞ്ഞ സീസണിൽ പ്രതീക്ഷയോടെ റെനെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിച്ച താരത്തിന് വേണ്ടത്ര മ്ക്കവ് തെളിയിക്കാൻ ആയിരുന്നില്ല. ഒപ്പം പകുതിക്ക് വെച്ച് ക്ലബ് വിട്ട് എഫ് സി ഗോവയിൽ ചേർന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വെറുപ്പും സമ്പാദിക്കാൻ കാരണമായി.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് സിഫ്നിയോസ് ആയിരുന്നു. ക്ലബ് മാറുക ഒക്കെ ചെയ്തു എങ്കിലും കേരളത്തിലും ഗോവയിലും സിഫ്നിയോസിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡച്ച് ക്ലബായ ആർ കെ സി വാല്വിക്കിൽ നിന്നായിരുന്നു മാർക്ക് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

ഇപ്പോൾ മികച്ച നിലയിൽ അല്ലാ എങ്കിലും ഗ്രീസിലെ മികച്ച ക്ലബിൽ ഒന്നാണ് പനാതിനായികോസ്. 20 ഗ്രീക്ക് ലീഗ് കിരീടങ്ങൾ ക്ലബ് ഇതുവരെ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടൂട്ടി പാട്രിയറ്റ്സിനു ജയം 7 വിക്കറ്റിനു, അഞ്ചാം തോല്‍വിയേറ്റു വാങ്ങി സൂപ്പര്‍ ഗില്ലീസ്
Next articleവെയ്ൻ റൂണിക്ക് അമേരിക്കയിൽ ആദ്യ ഗോൾ