ഷൂട്ടൗട്ടിൽ അഞ്ചിൽ നാല് പെനാൾട്ടിയും സേവ് ചെയ്ത് റോൺവെൻ വില്യംസ്, ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ

Newsroom

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ. അവസാന ക്വാർട്ടർ ഫൈനലിൽ കാപെ വെർദെയെ തോൽപ്പിച്ച് ആണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് എത്തിയത്‌. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പർ റോൺവെൻ വില്യംസിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

ദക്ഷിണാഫ്രിക്ക 24 02 04 08 49 24 116

ഇന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയിരുന്നില്ല. പെനാൾട്ടി ഷൂട്ടൗട്ടിൽ കാപെ വെർദെയുടെ അഞ്ച് കിക്കിൽ നാലും ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പർ റോൺവെൻ വില്യംസ് തടഞ്ഞി. ഷൂട്ടൗട്ടിൽ 2-1ന്റെ വിജയം നേടിക്കൊണ്ട് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറി.

സെമി ഫൈനലിൽ ഇനി നൈജീരിയ ആകും ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. 2000ന് ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ആഫിക്കൻ കപ്പ് ഓഫ് നാഷൺസിൽ സെമി ഫൈനലിലേക്ക് എത്തുന്നത്‌. രണ്ടാം സെമി ഫൈനലിൽ ഐവറികോസ്റ്റ് കോംഗോയെയും നേരിടും.