എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ

Newsroom

Picsart 24 02 04 09 00 11 057
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എത്തും എന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയിൽ തന്റെ കരാറിന്റെ അവസാന മാസങ്ങളിൽ ഉള്ള എംബപ്പെ റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തി എന്നും താമസിയാതെ ഒരു കരാർ ഒപ്പിടും എന്നും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തന്നെ പി എസ് ജിയിൽ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടും എന്ന് എംബപ്പെ വ്യക്തമാക്കിയിരുന്നു.

എംബാപ്പെ 24 02 04 09 00 30 074

എംബപ്പെയ്ക്ക് പുതിയ കരാർ നൽകാൻ പി എസ് ജി പല വിധത്തിലും ശ്രമിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇപ്പോൾ പി എസ് ജി ആ ശ്രമങ്ങൾ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്‌. എംബപ്പെ ക്കബ് വിട്ടാൽ പകരം എ സി മിലാന്റെ റാഫേൽ ലിയാവോയെ ടീമിലേക്ക് എത്തിക്കാൻ പി എസ് ജി ശ്രമിക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

എംബപ്പെയെ സ്വന്തമാക്കാൻ അവസാന രണ്ട് സീസണുകളായി റയൽ മാഡ്രിഡ് രംഗത്ത് ഉണ്ട്. ഇപ്പോൾ തന്നെ ശക്തരായി മുന്നോട്ടു പോകുന്ന റയൽ മാഡ്രിഡിൽ എംബപ്പെ കൂടെ എത്തിയാൽ അവരെ തടയുക ഏത് എതിരാളികൾക്കും പ്രയാസമാകും.