യശസ്വി ജയ്സ്വാളിനെ ഓവർ ഹൈപ് ചെയ്ത് സമ്മർദ്ദത്തിൽ ആക്കരുത് എന്ന് ഗംഭീർ

Newsroom

Picsart 24 02 03 10 22 23 225
Download the Fanport app now!
Appstore Badge
Google Play Badge 1

യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ച്വറിയെ പ്രശംസിച്ച ഗംഭീർ ജയ്സ്വാളിനെ ഓവർ ഹൈപ് ചെയ്യുന്നത് നിർത്തണം എന്ന് പറഞ്ഞു. ഏതു കളിക്കാരനെയും അമിതമായി ഹൈപ്പുചെയ്യുന്നതും താരതമ്യപ്പെടുത്തുന്നതും അവരുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. 22 കാരനായ ബാറ്ററെ തൻ്റെ സ്വാഭാവിക കളി കളിക്കാൻ അനുവദിക്കണമെന്ന് ഗംഭീർ നിർദ്ദേശിച്ചു.

ഗംഭീർ 24 02 03 10 58 19 169

‘ജയ്സ്വാളിന്റെ നേട്ടത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതിലും പ്രധാനമായി, ആ യുവാവിനെ കളിക്കാൻ അനുവദിക്കണമെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ നേട്ടങ്ങളെ അമിതമായി പ്രകീർത്തിച്ച് ടാഗുകൾ നൽകി അവരെ ഹീറോകളാക്കി മാറ്റുന്ന ഒരു ശീലം ഇന്ത്യയിൽ, പ്രത്യേകിച്ച് മാധ്യമങ്ങൾക്ക് ഉണ്ടെന്ന് ഞങ്ങൾ മുമ്പ് കണ്ടതാണ്, ”ഗംഭീർ പറഞ്ഞു.

“പ്രതീക്ഷ അവരരുടെ മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും, കളിക്കാർക്ക് അവരുടെ സ്വാഭാവിക ഗെയിം കളിക്കാൻ കഴിയുന്നില്ല. അവൻ വളരുകയും അവൻ്റെ ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യട്ടെ,” ഗംഭീർ കൂട്ടിച്ചേർത്തു.