“എനിക്ക് കുഴപ്പം ഒന്നുമില്ല, അർജന്റീനക്ക് എതിരായ വിജയം ആരാധകർ അർഹിച്ചിരുന്നു” – ഷഹ്റാനി

Picsart 22 11 23 02 06 11 836

ഫിഫ ലോകകപ്പിലെ അർജന്റീനക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ് ചികിത്സയിൽ ഉള്ള സൗദി അറേബ്യ ഡിഫൻഡർ യാസർ അൽ-ഷഹ്‌റാനി തന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നും തനിക്ക് കുഴപ്പങ്ങൾ ഒന്നും ഇല്ലാ എന്നും അറിയിച്ചു.

അർജന്റീനയ്‌ക്കെതിരായ ചരിത്ര വിജയത്തിന്റെ അവസാന നിമിഷത്തിൽ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽമുട്ടിൽ ഇടിച്ചായിരുന്നു അൽ ഷഹ്‌റാനിക്ക് പരിക്കേറ്റത്. താരത്തിന്റെ താടിയെല്ലു പൊട്ടുകയും ആന്തരിക രക്തസ്രാവവും ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Picsart 22 11 23 02 06 02 444

ബുധനാഴ്ച സൗദി ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ വീഡിയോയിൽ ആശുപത്രി കിടക്കയിൽ നിന്ന് അൽ ഷഹ്‌റാനി സംസാരിച്ചു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ല. ആരോഗ്യ നില മെച്ചപ്പെട്ടതായി നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. വിജയത്തിൽ ഞങ്ങളുടെ സൗദി ആരാധകർക്ക് അഭിനന്ദനങ്ങൾ എന്നും നിങ്ങൾ അത് അർഹിക്കുന്നു എന്നും പ്രതിരോധക്കാരൻ പറഞ്ഞു.

അൽ ഷഹ്‌റാനിയെ ദോഹയിലെ ഹമദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയതായി സൗദി ദേശീയ ടീം പ്രസ്താവനയിൽ പറഞ്ഞു.