സഞ്ജുവിന്റെ ബൗളിംഗ് നിരയിലെ പ്രധാനി ഇനി ഇന്ത്യന്‍ ടീമിൽ, ബംഗ്ലാദേശിലേക്കുള്ള പകരക്കാരെ പ്രഖ്യാപിച്ച് ഇന്ത്യ

Kuldeepsen 1

ബംഗ്ലാദേശ് ഏകദിനങ്ങള്‍ക്കുള്ള ടീമിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ. രവീന്ദ്ര ജഡേജയ്ക്കും യഷ് ദയാലിനും പകരമുള്ള താരങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പകരം ടീമിലേക്ക് ഷഹ്ബാസ് അഹമ്മദിനെയും കുൽദീപ് സെന്നിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരു താരങ്ങളും ന്യൂസിലാണ്ടിലേക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ അംഗമായിരുന്നുവെങ്കിലും ഇരുവരെയും അവിടെ നിന്ന് വിടുതൽ വാങ്ങി ബംഗ്ലാദേശിലേക്ക് രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ശിഖര്‍ ധവാന്‍ നയിക്കുന്ന ന്യൂസിലാണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പകരക്കാരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ഡിസംബര്‍ 4, 7, 10 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ രണ്ട് മത്സരങ്ങള്‍ ധാക്കയിലും മൂന്നാം മത്സരം ചട്ടോഗ്രാമിലും നടക്കും.