സ്പാനിഷ് വമ്പന്മാരായ സെവിയ്യയുമായി ബെംഗളൂരു യുണൈറ്റഡ് കൂട്ടുകെട്ട്

 Noticia Interior
- Advertisement -

ഒരു വിദേശ ക്ലബ് കൂടെ ഇന്ത്യൻ ക്ലബുമായി സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ യൂറോപ്പ ലീഗ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് സെവിയ്യ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. സെക്കൻഡ് ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡുമായി സെവിയ്യ പുതിയ കരാർ ഒപ്പുവെച്ചു. ബെംഗളൂരു യുണൈറ്റഡിന്റെ വളർച്ചയിൽ കാര്യമായ സഹായങ്ങൾ തന്നെ സെവിയ്യ നൽകും.

ബെംഗളൂരു യുണൈറ്റഡിന് ടെക്നിക്കൽ സഹായങ്ങളും യുവതാരങ്ങളെ വളർത്താനുള്ള സഹായങ്ങളും സെവിയ്യ നൽകും. ഇന്ത്യൻ ഫുട്ബോളിന് വലിയ ഭാവി തന്നെ സെവിയ്യ കാണുന്നുണ്ട് എന്നും അതാണ് ഇന്ത്യൻ ഫുട്ബോൾ ക്ലബുമായി സഹകരിക്കാൻ കാരണം എന്നും സെവിയ്യ ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ക്ലബുകളുമായി നിരവധി വിദേശ ക്ലബുകളാണ് ഇപ്പോൾ പാർട്ണർഷിപ്പിൽ ഉള്ളത്. അടുത്തിടെ കേരളത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ഉടമകളായ യുണൈറ്റഡ് ഗ്രൂപ്പ് ക്വാർട്സുമായി സഹകരിച്ച് ടീമിനെ കേരള യുണൈറ്റഡ് എന്നാക്കി നവീകരിച്ചിരുന്നു.

Advertisement