ഉഷയെ തോൽപ്പിച്ച് സബാൻ കോട്ടക്കൽ വിജയവഴിയിൽ

ഇന്നലെ എ വൈ സി ഉച്ചാരക്കടവിന്റെ കയ്യിൽ നിന്നേറ്റ പരാജയത്തിൽ നിന്ന് ഒരു ജയത്തോടെ സബാൻ കോട്ടക്കൽ കരകയറി. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സബാന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഉഷാ തൃശ്ശൂരിനെയാണ് സബാൻ തോൽപ്പിച്ചത്. തീർത്തും ഏകപക്ഷീയമായ മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സബാൻ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.

നാളെ തെരട്ടുമ്മൽ സെവൻസിൽ ജവഹർ മാവൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.