ഇന്ന് സെവൻസിലെ വമ്പന്മാരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങും.
ഇന്ന് ഒതുക്കുങ്ങലിൽ റോയൽ കപ്പിന്റെ ഏഴാം ദിവസം നടക്കുന്ന മത്സരത്തിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൊരിനെ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം നേരിടുന്നത്. ഇരു ടീമുകളുക്കും ഇന്ന് സീസണിലെ ആദ്യ മത്സരമാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് സൂപ്പർ സ്റ്റുഡിയോ. ഇത്തവണ പ്രതാപത്തിലേക്ക് തിരികെ വരാൻ ആകുമെന്ന് സൂപ്പർ സ്റ്റുഡിയോ പ്രതീക്ഷിക്കുന്നു. ഈ സീസണു വേണ്ടി വലിയ ഒരുക്കങ്ങൾ തന്നെ സൂപ്പർ നടത്തിയുട്ടുണ്ട്. സോകക്ർ ഷൊർണ്ണൂർ ഈ സീസണിൽ അത്ഭുതങ്ങൾ കാണിക്കാം എന്ന് പ്രതീക്ഷിക്കുന്ന ടീമാണ്. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.