സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ

സെവൻസ് ഫുട്ബോൾ അസോസിയേഷൻ (SFA) സംസ്ഥാന സമ്മേളനം ഇത്തവണ തലശ്ശേരിയിൽ നടക്കും. നവംബർ മാസം നാലാം തീയതിയാണ് സംസ്ഥാന സമ്മേളനം നടക്കുക. കഴിഞ്ഞ സീസണെ കുറിച്ചുള്ള വിലയിരുത്തലുകളും പുതിയ സീസണിലെ മാറ്റങ്ങളും സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകും. സെവൻസിനെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

20ആമത് സംസ്ഥാന സമ്മേളനമാകുമിത്.പ്രതിനിധി സമ്മേളനത്തിന് പേൾ വ്യൂ റീജൻസി ഹാൾ വേദിയാകും.