പരിശീലകനെ പുറത്താക്കി ആസ്റ്റൺ വില്ല

ചാംപ്യൻഷിപ് ക്ലബായ ആസ്റ്റൺ വില്ല തങ്ങളുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. ചാമ്പ്യൻഷിപ്പിലെ ആസ്റ്റൺ വില്ലയുടെ മോശം പ്രകടനമാണ് സ്റ്റീവ് ബ്രൂസിന്റെ സ്ഥാനം തെറിപ്പിച്ചത്. കഴിഞ്ഞ തവണ ടീമിനെ പ്രീമിയർ ലീഗിന് തൊട്ടടുത്ത് എത്തിച്ചെങ്കിലും ആസ്റ്റൺ വില്ല പ്ലേ ഓഫിൽ ഫുൾഹാമിനോട് തോൽക്കുകയായിരുന്നു. ഈ സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും ടീമെന്ന നിലയിൽ സ്റ്റീവ് ബ്രൂസിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആസ്റ്റൺ വില്ലക്കായിരുന്നില്ല.

ഇത്തവണ ലീഗിൽ ആസ്റ്റൺ വില്ലയെ മികച്ച ഫോമിൽ എത്തിക്കുന്നതിൽ സ്റ്റീവ് ബ്രൂസ് പരാജയപ്പെടുകയായിരുന്നു.11 മത്സരങ്ങൾ കളിച്ച ആസ്റ്റൺ വില്ല 15 പോയിന്റുമായി ലീഗിൽ 12ആം സ്ഥാനത്താണ്. ഇതോടെയാണ് പരിശീലകനെ മാറ്റാൻ ആസ്റ്റൺ വില്ല നിർബന്ധിതരായത്. കഴിഞ്ഞ ദിവസം സ്വന്തം ഗ്രൗണ്ടിൽ പ്രെസ്റ്റൺ നോർത്ത് എൻഡിനോട് സമനിലയിൽ കുടുങ്ങിയതോടെ ആരാധകരും പരിശീലകന് നേരെ തിരിഞ്ഞിരുന്നു. അതിൽ ഒരു ആരാധകൻ സ്റ്റീവ് ബ്രൂസിന് നേരെ ക്യാബേജ് എറിഞ്ഞതും വിവാദമായിരുന്നു.

Previous articleസെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ
Next articleറാണ ഗരാമിയുടെ സ്ക്രീമറും മറികടന്ന് പൂനെ സിറ്റി ഡെൽഹിയെ സമനിലയിൽ തളച്ചു