അഞ്ചിൽ അഞ്ച് വിജയം ആക്കാൻ ലിൻഷ മണ്ണാർക്കാട് ഇന്ന് കെ ആർ എസിനെതിരെ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൊഇന്നു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് പെരിന്തൽമണ്ണയിൽ ആണ്. അവിടെ ലിൻഷാ മണ്ണാർക്കാട് കെ ആർ എസ് കോഴിക്കോടിനെ നേരിടും. തുടർച്ചയായ അഞ്ചാം വിജയമാണ് ലിൻഷാ മണ്ണാർക്കാട് ലക്ഷ്യമിടുന്നത്‌. സീസണിൽ വേറൊരു ടീമും ഇതുവരെ അഞ്ച് വിജയങ്ങൾ നേടിയിട്ടില്ല. കെ ആർ എസ് കോഴിക്കോട് ആണ് ലിൻഷയുടെ എതിരാളികൾ. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് മികച്ച ഫോമിലാണ് കെ ആർ എസ് കോഴിക്കോട് ഉള്ളത്.

ഫിക്സ്ചറുകൾ;

പെരിന്തൽമണ്ണ;
കെ ആർ എസ് കോഴിക്കോട് vs ലിൻഷ മണ്ണാർക്കാട്

വാണിയമ്പലം;
ടൗൺ ടീം അരീക്കോറ് vs ഫിഫാ മഞ്ചേരി

പിണങ്ങോട്;
ബെയ്സ് പെരുമ്പാവൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

ഒതുക്കുങ്ങൽ;

മത്സരമില്ല