“എവർട്ടണെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക ലക്ഷ്യം” – ആഞ്ചലോട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടണിൽ പുതിയ പരിശീലകനായി എത്തിയ കാർലോ ആഞ്ചലോട്ടി തന്റെ പ്രധാന ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി. എവർട്ടണെ ചാമ്പ്യൻസ് ലീഗിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യം എന്നാണ് ആഞ്ചലോട്ടി പറയുന്നത്. പ്രീമിയർ ലീഗിൽ ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ ആണ് എവർട്ടൺ. ഈ സീസണിൽ എവർട്ടണെ പറ്റാവുന്ന അത്ര മുന്നിലേക്ക് കൊണ്ടുവരും എന്നും വരും സീസണിൽ ചാമ്പ്യൻസ് ലീഗ് ആകും ലക്ഷ്യം എന്നും ആഞ്ചലോട്ടി പറഞ്ഞു.

എവർട്ടണിലേക്ക് വരാനുള്ള പ്രധാന കാരബ്ബം എവർട്ടൺ എന്ന ക്ലബിന്റെ ചരിത്രമാണ്. ഇവിടുത്തെ ആരാധകരും തന്നെ ആകർഷിച്ചു. ആഞ്ചലോട്ടി പറഞ്ഞു. എവർട്ടൺ ഇപ്പോൾ മെച്ചപ്പെടാനും മികച്ച ഒരു സ്ക്വാഡായി മാറാനുമാണ് ഉദ്ദേശിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ആണ് തന്നെ കൊണ്ടു വന്നിരിക്കുന്നത് എന്നും ആഞ്ചലോട്ടി പറഞ്ഞു.