സെവൻസിൽ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. നേരത്തെ എടത്തനാട്ടുകരയിൽ തന്നെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. 2-2 എന്ന സ്കോറിലായിരുന്നു കളി അവസാനിച്ചത്. സീസണിക് ഇതുവരെ പരാജയം അറിയാത്ത ടീമുകളാണ് ഇരുവരും.

മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോട് സോക്കർ ഷൊർണ്ണൂരിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി സൂപ്പർ സ്റ്റുഡിയോയേയും നേരിടും.