ബ്രസീലിയൻ യുവതാരം പാക്വറ്റയോട് വിട പറഞ്ഞ് ഫ്ലാമെങ്കോ

- Advertisement -

യുവതാരം പാക്വറ്റയോട് വിട പറഞ്ഞ് ബ്രസീലിയൻ ക്ലബായ ഫ്ലാമെങ്കോ. ഫ്ലാമെങ്കോയിൽ നിന്നും 35 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ യുവതാരത്തെ സ്വന്തമാക്കിയത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ താരം ഇറ്റലിയിൽ എത്തും.

21 കാരനായ താരം അത്ലറ്റികോ പരാനെന്സിനെതിരെ ഈ ശനിയാഴ്ച അവസാന മത്സരം കളിച്ചിരുന്നു. ഇറ്റലിയിൽ പുതിയ കരിയർ ആരംഭിക്കുന്ന താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടാണ് ക്ലബ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി താരം രണ്ടു തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

Advertisement