സെവൻസിൽ ഇന്ന്

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും. അൽ ശബാബ് തൃപ്പനച്ചിയുടെ സീസണിലെ ആദ്യ മത്സരമാകും ഇത്. അൽ മിൻഹാൽ ഇതിനകം സീസണിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒന്ന് വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ചെയ്തു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. സീസൺ മികച്ച രീതിയിൽ തുടങ്ങിയ കുപ്പൂത്ത് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. മറുവശത്തുള്ള ഫ്രണ്ട്സ് മമ്പാട് അവസാന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് വരുന്നത്.