എടത്തനാട്ടുകരയിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം

Newsroom

ഇന്നലെ എടത്തനാട്ടുകരയിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം. എഫ് സി കൊണ്ടോട്ടിയെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സീസണിലെ ആദ്യ ജയം കണ്ടെത്താൻ ഇനിയും കൊണ്ടോട്ടിക്ക് ആയിട്ടില്ല. കൊണ്ടോട്ടിയുടെ തുടർച്ചയായ അഞ്ചാം പരാജയമാണിത്.

ഇന്നലെ വെള്ളമുണ്ട ഗ്രൗണ്ടിലും റോയൽ ട്രാവൽസ് കോഴിക്കോട് ഇറങ്ങിയിരുന്നു. പക്ഷെ അവിടെ ഫിറ്റ്വെൽ കോഴിക്കോടിന്റെ കയ്യിൽ നിന്ന് വലിയ പരാജയം റോയൽ ട്രാവൽസ് കോഴിക്കോട് നേരിടേണ്ടി വന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഫിറ്റ്വെൽ കോഴിക്കോടിന്റെ വിജയം.