ഇഷ്ഫാഖ് അഹമ്മദിനെ എ ടി കെ അസിസ്റ്റന്റ് പരിശീലകൻ ചവിട്ടി വീഴ്ത്തി, ഹബാസിന് റെഡ് കാർഡും

- Advertisement -

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിനിടയിൽ ടീമുകളുടെ ഒഫീഷ്യലുകൾ തമ്മിൽ കയ്യാംകളി തന്നെ നടന്നു. എ ടി കെ കൊൽക്കത്തയുടെ പരിശീലകരിടെ സംഘം കേരള ബ്ലാസ്റ്റേഴ്സ് ബെഞ്ചിനടുത്ത് വന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നു. അത്ലറ്റിക്കോ കോച്ച് ഹബാസ് കേരള ബ്ലാസ്റ്റേഴ്സ് ബെഞ്ചിനടുത്തേക്ക് വന്ന് രോഷാകുലനാവുകയായിരുന്നു.

ഈ സമയം എ ടി കെ കൊൽക്കത്തയുടെ സഹ പരിശീലകൻ കാസകലന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇഷ്ഫാഖ് അഹമ്മദിനെ ചവിട്ടി വീഴ്ത്തി. ഇഷ്ഫാഖ് വേദന കോണ്ട് നിലത്ത് കിടന്ന സമയത്ത് റഫറി അത്ലറ്റിക്കോ പരിശീലകൻ ഹബാസിന് ചുവപ്പ് കാർഡ് നൽകുകയും ചെയ്തു. എന്നാൽ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം ഷറ്റോരി ആണെന്ന് എ ടി കെ സഹപരിശീലകൻ പറഞ്ഞു.

ഷറ്റോരി എ ടി കെയുടെ ബെഞ്ചിനെ നോക്കി വേണ്ടാത്ത ആംഗ്യങ്ങൾ കാണിച്ചുവെന്നും തുപ്പിയെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നില്ല എന്നു കസകലന പറഞ്ഞു.

Advertisement