സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവർ ഉൾപ്പെടെ 6 സൂപ്പർ താരങ്ങൾക്ക് സെവൻസിൽ വിലക്ക്

- Advertisement -

കേരള ഫുട്ബോളിലെ സൂപ്പർ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരായ ആറ് താരങ്ങൾക്ക് അഖിലേന്ത്യാ സെവൻസിൽ വിലക്ക്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ ആണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മലബാർ ഫുട്ബോൾ അസോസിയേഷന് കീഴിൽ ഉള്ള അംഗീകാരമില്ലാത്ത സെവൻസ് ടൂർണമെന്റിൽ കളിച്ചതിനാണ് സെവൻസിലെ സെലിബ്രിറ്റി താരങ്ങൾക്ക് ഒക്കെ വിലക്ക് ലഭിച്ചിരിക്കുന്നത്.

സി കെ വിനീത്, മുഹമ്മദ് റാഫി, അബ്ദുൽ ഹഖ്, ആസിഫ് കോട്ടയിൽ, ഷിബിൻ രാജ്, രാഹുൽ കെപി എന്നിവർക്കൊക്കെ ആണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഇവരെ ആരെയും ഇനി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റുകളിൽ കളിപ്പിക്കാൻ പാടില്ല എന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ടീമുകൾക്ക് നിർദേശം നൽകി. കാഞ്ഞങ്ങാട് നടക്കുന്ന ആസ്പയർ സിറ്റി സെവൻസിൽ ആയിരുന്നു വിനീത് അടക്കമുള്ള താരങ്ങൾ ഇറങ്ങിയത്‌

Advertisement