ചരിത്രപരമായ നീക്കം!! സെവൻസ് ഫുട്ബോളിൽ VAR വരുന്നു!!

കരീബിയൻ സെവൻസ് എന്നും സെവൻസ് ഫുട്ബോളിനെ ടെക്നിക്കൽ രംഗത്ത് ആഗോള നിലവാരത്തിൽ എത്തിക്കാൻ കൈപിടിച്ച് മുന്നേ നടക്കുന്നവരാണ്‌. ഈ സീസണിൽ കരീബിയൻസ് സെവൻസ് സെവൻസിൽ VAR കൊണ്ടു വരും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ലീഗുകൾക്ക് പോലും സാധിക്കാത്ത കാര്യമാണ് സെവൻസിലേക്ക് വരാൻ പോകുന്നത്.

ജനുവരി 3 ന് തളിപ്പറമ്പ ഉണ്ടപ്പറമ്പ മൈതാനിയിൽ ആണ് നാലാമത് അഖിലേന്ത്യ കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ നടക്കുന്നത്. ഓഫ് സൈഡ് ഗോളുകൾ,റഫറി യിങ്ങിലെ പിഴവുകൾ മുതലായ തർക്കം നിലനിൽക്കുന്ന ഏതൊരു വിഷയങ്ങൾകും മിനിറ്റുകൾക്കുള്ളിൽ ഇനി പരിഹാരം കണ്ടെത്താൻ VAR മൂലം സാധിക്കും.

കഴിഞ്ഞ വർഷങ്ങളിൽ സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോൾ മാറ്റിയിരുന്നു. ഡിജിറ്റലായി പല അത്ഭുതങ്ങളും സെവൻസ് ടൂർണമെന്റ് രംഗത്തേക്ക് കൊണ്ടു വന്നത് കരീബിയൻസ് ഫുട്ബോൾ ആയിരുന്നു. കരീബിയൻസ് ടൂർണമെന്റ് നടത്തിപ്പിന്റെ മികവ് കാരണം സെവൻസ് അസോസിയേഷന്റെ നിരവധി പുരസ്കാരങ്ങൾ മുമ്പ് സ്വന്തമാക്കിയിരുന്നു.

ആദ്യമായി ഡിജിറ്റൽ സ്കോർ കാർഡ്, വാനിഷിംഗ് സ്പ്രേ തുടങ്ങിയവ ഒക്കെ സെവൻസ് ലോകത്ത് കൊണ്ട് വന്നത് കരീബിയൻസ് ആയിരുന്നു. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്പിൽ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത്തവണ സെവൻസിലെ പ്രമുഖ 24 ടീമുകൾ തളിപ്പറമ്പിൽ എത്തും.

അഖിലേന്ത്യാ സെവൻസ്; KDS കിഴിശ്ശേരിയെ തോൽപ്പിച്ച് യൂറോ സ്പോർട്സ് പടന്ന

നവംബർ 13 ന്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണിൽ രണ്ട് മത്സരങ്ങൾ നടന്നു. തൃത്താലയിൽ ഫിറ്റ്‌വെൽ കോഴിക്കോടും ഫ്ലൈ വേൾഡ് എഫ്‌സി സ്‌കൈ ബ്ലൂ എടപ്പാളും തമ്മിൽ നടന്ന മത്സരം ടോസ് വരെ നീണ്ടു. നിശ്ചിത സമയത്ത് 2 ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞു. പെനാൾട്ടി ഷൂട്ടൗട്ടിലും സമനില തുടർന്നു. പിന്നീട് ടോസിൽ എടപ്പാൾ വിജയം നേടി.

ചെർപ്പുളശ്ശേരിയിൽ നടന്ന മറ്റൊരു മത്സരത്തിൽ യൂറോ സ്‌പോർട്‌സ് പടന്ന കെ4 കട്ടൻ കെഡിഎസ് കിഴിശ്ശേരിക്കെതിരെ മികച്ച വിജയം നേടി. 3-1 എന്ന സ്കോറിന് ജയിച്ച യൂറോ സ്പോർട്സ് പടന്ന വിജയത്തോടെ അവരുടെ അഖിലേന്ത്യാ സെവൻസ് സീസൺ ആരംഭിച്ചു.

നവംബർ 14ന് മൂന്ന് മത്സരങ്ങൾ സെവൻസിൽ നടക്കും. മലപ്പുറം ജില്ലയിലെ മങ്കടയിൽ ഉദ്ഘാടന മത്സരത്തിൽ റിയൽ എഫ്‌സി തെന്നല ഫ്ലൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. തൃത്താല നാളെ ആതിഥേയത്വം വഹിക്കുന്നത് ഷാൻ പ്രോപ്പർട്ടീസ് ഉഷ എഫ്‌സി തൃശ്ശൂരും കെ4 കട്ടൻ കെഡിഎസ് കിഴിശ്ശേരിയും തമ്മിലുള്ള മത്സരമാണ്. ചെർപ്പുളശ്ശേരിയിൽ റീം അൽ ഔല അൽ മദീന ചെർപ്പുളശ്ശേരി സ്വർണമുഖി ഗോൾഡ്, ഡയമണ്ട് ശാസ്താ തൃശ്ശൂരിനെയും നേരിടും.

അഖിലേന്ത്യാ സെവൻസ്; അൽ മദീന വിജയത്തോടെ സീസൺ ആരംഭിച്ചു

നവംബർ 12 ന്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണിൽ പാലക്കാട് ജില്ലയിൽ ആവേശകരമായ രണ്ട് മത്സരങ്ങൾ ഇന്ന് നടന്നു. തൃത്താലയിൽ നടന്ന മത്സരത്തിൽ റീം അൽ ഔലയുടെ കീഴിൽ ഇറങ്ങിയ അൽ മദീന ചെർപ്പുളശ്ശേരി ഫ്രണ്ട്‌സ് മോര്യ ഉദയ പറമ്പിൽപീടികയെ 1-0ന് പരാജയപ്പെടുത്തി കൊണ്ട് അവരുടെ സീസൺ ആരംഭിച്ചു. അൽ മദീനയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ജിംഖാന തൃശ്ശൂർ

അതേസമയം, ചെർപ്പുളശ്ശേരിയിൽ യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശൂർ സ്റ്റോം സ്‌ട്രൈക്കേഴ്‌സ് എഫ്‌സി മാണിക്കോത്ത് സോക്കർ ഷൊർണൂരിനെ 3-0ന് പരാജയപ്പെടുത്തി ആധിപത്യം സ്ഥാപിച്ചു. ഇന്നലെ തൃത്താലയിലും ജിംഖാന തൃശ്ശൂർ വിജയിച്ചിരുന്നു.

നവംബർ 13 ന് രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. തൃത്താലയിൽ ഫിറ്റ്‌വെൽ കോഴിക്കോട് ഫ്‌ളൈ വേൾഡ് എഫ്‌സി സ്കൈ ബ്ലൂ എടപ്പാളിനെയും, ചെർപ്പുളശ്ശേരിയിൽ കെ4 കട്ടൻ കെഡിഎസ് കിഴിശേരി യൂറോ സ്‌പോർട്‌സ് പടന്നയെയും നേരിടും.

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ; ജിംഖാന തൃശ്ശൂരിനും റിയൽ എഫ് സി തെന്നലയ്ക്കും വിജയം

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസൺ നവംബർ 11 ന് 2 മത്സരങ്ങൾ ആണ് നടന്നത്. തൃത്താലയിൽ യുണീക് വേൾഡ് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ജിംഖാന തൃശൂർ 3-1ന് കെഎംജി മാവൂരിനെ പരാജയപ്പെടുത്തി. ഇന്നലെ ചെർപ്പുളശ്ശേരിയിൽ ജയിച്ച കെ എം ജി മാവൂരിന് സീസണിലെ ആദ്യ പരാജയമായി ഇത്.

ചെർപ്പുളശ്ശേരിയിൽ ഇന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫ്‌ളൈ വേൾഡ് ട്രാവൽസ് സ്കൈ ബ്ലൂ എടപ്പാളിനെ 3-2 എന്ന സ്കോറിനാണ് റിയൽ എഫ്‌സി തെന്നല പരാജയപ്പെടുത്തിയത്.

നവംബർ 12ന് ഫ്രണ്ട്സ് മോറിയ ഉദയ പറമ്പിൽപീടിക തൃത്താലയിൽ റീം അൽ ഔല അൽ മദീന ചെർപ്പുളശ്ശേരിയെയും, യുണീക് വേൾഡ് ഗ്രൂപ്പ് ജിംഖാന തൃശൂർ ചെർപ്പുളശ്ശേരിയിൽ സ്റ്റോം സ്‌ട്രൈക്കേഴ്‌സ് എഫ്‌സി മാണിക്കോത്ത് സോക്കർ ഷൊർണൂരിനെയും നേരിടും.

സെവൻസ് ഫുട്ബോൾ സീസൺ ഉദ്ഘാടന മത്സരത്തിൽ കെഎംജി മാവൂരിന് ജയം

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സീസൺ ഓപ്പണറിൽ കെഎംജി മാവൂർ ഫിറ്റ്വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. ചെർപ്പുളശ്ശേരിയിൽ നടന്ന തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കെ എം ജി മാവൂർ ജയിച്ചത്. ഈ മത്സരം ചെർപ്പുളശ്ശേരി ടൂർണമെൻ്റിൻ്റെയും അഖിലേന്ത്യാ സെവൻസ് സീസണിൻ്റെയും തുടക്കമായി.

റിയൽ എഫ്‌സി തെന്നലയും സ്‌കൈബ്ലൂ എടപ്പാളും തമ്മിലുള്ള പോരാട്ടമാണ് നാളെ ചെർപ്പുളശ്ശേരിയിൽ നടക്കുന്നത്. കൂടാതെ, നാളെ ജിംഖാന തൃശ്ശൂരും കെഎംജി മാവൂരും തമ്മിലുള്ള മത്സരത്തോടെ തൃത്താല സെവൻസ് ടൂർണമെൻ്റിനും തുടക്കമാകും.

സെവൻസ് ഫുട്ബോൾ 2024-25 സീസണ് ഇന്ന് തുടക്കം

2024-25 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസൺ ഇന്ന് രാത്രി ആരംഭിക്കും. സീസൺ ഉദ്ഘാടന ടൂർണമെൻ്റ് ചെർപ്പുളശ്ശേരിയിൽ ആണ് നടക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന ആദ്യ മത്സരത്തിൽ ഫിറ്റ്‌വെൽ കോഴിക്കോട് കെഎംജി മാവൂരിനെ ആകും നേരിടുക.

ഈ സീസണിൽ, കേരളത്തിൽ ഉടനീളം 30-ലധികം ടൂർണമെൻ്റുകൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നുണ്ട്. ഇനി കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ വൈകുന്നേരങ്ങൾ ഫുട്ബോളിന്റേതായി മാറും. അൽ മദീന ചെർപ്പുളശ്ശേരി, ഫിഫ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നീ വമ്പന്മാരും അടുത്ത ദിവസങ്ങളിൽ കളത്തിൽ ഇറങ്ങും.

ആൾ കേരള സെവൻസ് ഫുട്ബോൾ ടീം മാനേജേഴ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി

ആൾ കേരള സെവൻസ് ഫുട്ബോൾ ടീം മാനേജേഴ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ട് ഇന്ന് കൈമാറി. ആൾ കേരളാ സെവൻസ് ഫുട്ബോൾ ടീം മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപയുടെ DD മുഖ്യമന്ത്രിയ്ക്ക് ഇന്ന് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് ശ്രി എ.എം.ഹബീബുള്ള സീനിയർ വൈസ് പ്രസിഡന്റ് ശ്രി. യൂസഫ് ഏമാടൻ സെക്രട്ടറി ശ്രീ.പി.കൃഷ്ണൻ കുട്ടി എക്സിക്യൂട്ടിവ് അംഗം ശ്രീ.സൈനുദ്ദീൻ മാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു

സെവൻസ് റാങ്കിംഗ്!! 2023-24 സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു

അഖിലേന്ത്യാ സെവൻസ് 2023-24 സീസൺ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു. ഈ കഴിഞ്ഞ സീസണിൽ നടന്ന മൊത്തം മത്സരങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തത്. ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ആരംഭിച്ച 2016 മുതൽ ഇങ്ങോട്ടുള്ള സീസണുകളിൽ ഇത് രണ്ടാം തവണയാണ് സൂപ്പർ സ്റ്റുഡിയോ ഒരു സീസണിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നത്. കഴിഞ്ഞ സീസണിലും സൂപ്പർ ആയിരുന്നു റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നത്.

114 മത്സരങ്ങളിൽ 242 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 79 വിജയങ്ങളും 5 സമനിലയും 30 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഉള്ളത്. അവർ 13 ഫൈനൽ കളിച്ച് 7 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 217 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ലിൻഷ മണ്ണാർക്കാർ 10 ഫൈനൽ കളിച്ച് 8 കിരീടങ്ങൾ നേടിയിട്ടുണ്ട്‌. സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമാണ് ലിൻഷ. മൂന്നാം സ്ഥാനത്തുള്ള ESSA ബെയ്സ് പെരുമ്പാവൂരിനെ 2 പോയിന്റിനാണ് ലിൻഷ പിറകിലാക്കിയത്.

215 പോയിന്റുമായി ബെയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. അവർ സീസണിൽ ആകെ 6 കിരീടങ്ങളും നേടിയിട്ടുണ്ട്. 151 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 147 പോയിന്റുമായി സബാൻ കോട്ടക്കൽ അഞ്ചാമതാണ്.

സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് ഈ സീസൺ അവരുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നാണ്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണാണ് ഈ കഴിഞ്ഞത്. ഫിഫ മഞ്ചേരി ഈ സീസണിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.

റാങ്കിംഗ്:

ഫിഫ മഞ്ചേരിക്കും റോയൽ ട്രാവൽസിനും സെവൻസ് റാങ്കിംഗിലെ അവരുടെ ഏറ്റവും മോശം സീസൺ

അഖിലേന്ത്യാ സെവൻസ് ഫുട്ബോളിലെ വലിയ ടീമുകളായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് മറക്കാവുന്ന സീസണാണ് ഈ കടന്നു പോയത്. രണ്ടു ടീമുകളുടെയും സമീപ കാലത്തെ ഏറ്റവും മോശം സീസണുകളിൽ ഒന്നായിരുന്നു ഇത്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണുമാണ് ഈ കഴിഞ്ഞത്.

ഫിഫ മഞ്ചേരി ഈ സീസണിൽ ഫാൻപോർട്ട് സെവൻസ് റാങ്കിംഗിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് ഈ സെവൻസ് റാങ്കിംഗിൽ 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.

കഴിഞ്ഞ സീസൺ ആയ 2022-23 സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഇതിനു മുമ്പുള്ള ഏറ്റവും മോശം സീസണിൽ. ആ സീസണിൽ ഒരു കിരീടം നേടാൻ പോലും റോയൽ ട്രാവൽസിന് ആയിരുന്നില്ല. അവിടെ നിന്ന് 2 കിരീടം ഈ സീസണിൽ നേടി എന്നത് അവർക്ക് ആശ്വാസമാകും. എന്നാലും മൊത്തത്തിലുള്ള പ്രകടനത്തിൽ അവർ ഇത്തവണ വീണ്ടും പിറകിലോട്ടാണ് പോയത്.

ഫിഫ മഞ്ചേരിക്ക് ആകട്ടെ ഈ സീസൺ ഉൾപ്പെടെ അവസാന മൂന്ന് സീസണുകളും നിരാശയുടേതായിരുന്നു. അവസാന രണ്ട് സീസണിലും ആറാമത് ഫിനിഷ് ചെയ്ത് ഫിഫ മഞ്ചേരി ഇത്തവണ 12 എന്ന റാങ്കിലേക്ക് കൂപ്പുകുത്തി. ആറാം സ്ഥാനത്തിനു താഴെ ഫിഫ ഒരു റാങ്കിംഗിൽ ഫിനിഷ് ചെയ്യുന്നത് ഇതാദ്യമാാണ്. ഒരു കിരീടം നേടാൻ ആയി എന്നത് മാത്രമാകും ഫിഫയുടെ ഈ സീസണിലെ ആശ്വാസം.

ഫിഫയും റോയൽ ട്രാവൽസും മാത്രമല്ല അൽ മദീനയ്ക്കും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല. ഒരു കിരീടം പോലും അവർക്ക് നേടാൻ ആയില്ല. എങ്കിലും ആദ്യ 10ന് ഉള്ളിൽ ഫിനിഷ് ചെയ്യാൻ അവർക്ക് ആയി. അൽ മദീന, ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് ഇവരിൽ ഒരു ക്ലബ് പോലും റാങ്കിംഗിൽ ആദ്യ മൂന്നിൽ എത്താത്ത ആദ്യ സീസണുമാണിത്. സെവൻസിലെ വമ്പന്മാർ അടുത്ത സീസണിൽ ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് സെവൻസ് ആരാധകർ.

2023-24 സെവൻസ് സീസണിലെ ഫൈനൽ റാങ്കിംഗ് അടുത്ത ദിവസം ഔദ്യോഗികമായി പുറത്തുവിടും. മിഴുവൻ ടീമുകളുടെയും ഈ കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ സമ്പൂർണ്ണ വിവരം ഈ റാങ്ക്ലിസ്റ്റിൽ ഉണ്ടാകും.

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം തന്നെ ഒന്നാമത്

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുന്നു. ഏപ്രിൽ 30 വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്.

94 മത്സരങ്ങളിൽ 199 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 65 വിജയങ്ങളും 4 സമനിലയും 25 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 9 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 191 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 9 ഫൈനൽ കളിച്ച് 5 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

186 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. അവർ സീസണിൽ ആകെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

147 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 135 പോയിന്റുമായി മെഡിഗാഡ് അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 68 പോയിന്റുമായി 16ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുന്നു

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് തുടരുമ്മു. മാർച്ച് 31വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്.

89 മത്സരങ്ങളിൽ 187 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 61 വിജയങ്ങളും 4 സമനിലയും 24 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 9 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 173 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 9 ഫൈനൽ കളിച്ച് 5 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

171 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. അവർ സീസണിൽ ആകെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

135 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 120 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 56 പോയിന്റുമായി 16ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്, സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്, വൻ കുതിപ്പുമായി ലിൻഷ മണ്ണാർക്കാടും മെഡിഗാഡ് അരീക്കോടും

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂരിനെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത്. ഫെബ്രുവരി 29വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് നിൽക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് റാങ്കിംഗുകളിലും ബെയ്സ് പെരുമ്പാവൂർ ആയിരുന്നു ഒന്നാമത്.

80 മത്സരങ്ങളിൽ 169 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 55 വിജയങ്ങളും 4 സമനിലയും 21 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 3 കിരീടവും നേടിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 155 പോയിന്റുമായി ESSA ബെയ്സ് പെരുമ്പാവൂർ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബെയ്സ് പെരുമ്പാവൂർ ഇതുവരെ 7 ഫൈനൽ കളിച്ച് 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

146 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് ആൺ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. ലിൻഷ മണ്ണാർക്കാട് ഫെബ്രുവരിയിൽ കളിച്ച 24 മത്സരങ്ങളിൽ 22ഉം വിജയിച്ചിരുന്നു. അവർ സീസണിൽ ആകെ 4 കിരീടങ്ങളും നേടിയിട്ടുണ്ട്.

123 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 117 പോയിന്റുമായി അൽ മദീന അഞ്ചാമതാണ്. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 53 പോയിന്റുമായി 15ആം സ്ഥാനത്താണ് നിൽക്കുന്നത്.

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് മെഡിഗാഡ് അരീക്കോട് ആണ്. അവർ 12ആം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് വന്നു. 48 പോയിന്റ് ഉണ്ടായിരുന്ന മെഡിഗാഡ് 102 പോയിന്റിലേക്ക് എത്തി.

റാങ്കിംഗ്:

Exit mobile version