സെവൻസ് റാങ്കിംഗ്, ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത് തന്നെ, 1 പോയിന്റ് മാത്രം പിറകിൽ സൂപ്പർ സ്റ്റുഡിയോ

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത്. ജനുവരി 31വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുന്നത്. 55 മത്സരങ്ങളിൽ 118 പോയിന്റുമായാണ് ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുന്നത്. 38 വിജയങ്ങളും 3 സമനിലയും 13 പരാജയവുമാണ് ബെയ്സിന് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ 6 ഫൈനൽ കളിച്ച് 4 കിരീടവും നേടിയിട്ടുണ്ട്.

ബെയ്സ് പെരുമ്പാവൂരിന് തൊട്ടു പിറകിൽ 117 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഒരു പോയിന്റ് മാത്രമാണ് രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം. സൂപ്പർ സ്റ്റുഡിയോ അഞ്ച് ഫൈനൽ കളിച്ച് 2 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്‌.

93 പോയിന്റുമായി അഭിലാഷ് എഫ് സി കൂപ്പൂത്ത് മൂന്നാം സ്ഥാനത്തും 90 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി നാലാം സ്ഥാനത്തും നിൽക്കുന്നു. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 31 പോയിന്റുമായി 17ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

ESSA ബെയ്സ് പെരുമ്പാവൂരിന് സെവൻസ് സീസണിലെ നാലാം കിരീടം

ഈ അഖിലേന്ത്യാ സെവൻസ് സീസണിൽ ESSA ബെയ്സ് പെരുമ്പാവൂരിന് നാലാം കിരീടം. ഇന്ന് കൂരാച്ചുണ്ട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ പരാജയപ്പെടുത്തിയാണ് ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്. എതിരില്ലാത്ത ഗോളുകൾക്ക് ആയിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. ഏകപക്ഷീയമായായിരുന്നു ESSA ബെയ്സിന്റെ ഇന്നത്തെ വിജയം.

ഇതിനു മുമ്പ് ബെയ്സ് പെരുമ്പാവൂർ തൃത്താല അഖിലേന്ത്യാ സെവൻസിലും തിരൂർ അഖിലേന്ത്യാ സെവൻസിലും തുവ്വൂർ അഖിലേന്ത്യാ സെവൻസിലും അവർ കിരീടം നേടിയിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ബെയ്സ് പെരുമ്പാവൂർ. കൂരാചുണ്ട് സെവൻസിൽ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, അൽ മദീന, സ്കൈ ബ്ലൂ എന്നിവരെ ബെയ്സ് പെരുമ്പാവൂർ തോൽപ്പിച്ചിരുന്നു.

കാദറലി സെവൻസ്!! സൂപ്പറിനെ തോൽപ്പിച്ച് സ്കൈബ്ലൂ എടപ്പാൾ കിരീടം നേടി

കാദറലി സെവൻസ് കിരീടം സ്കൈബ്ലൂ എടപ്പാൾ സ്വന്തമാക്കി. ഇന്ന് പെരിന്തൽമണ്ണയിൽ നടന്ന ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് സ്കൈ ബ്ലൂ എടപ്പാൾ കിരീടം നേടിയത്‌. 1-0 എന്ന സ്കോറിന് ജയിച്ചാണ് കാദറലി സെവൻസിന്റെ 51ആം പതിപ്പ് സ്കൈ ബ്ലൂ എടപ്പാൾ തങ്ങളുടേതാക്കി മാറ്റിയത്. ഒരു തകർപ്പൻ ഇടം കാലൻ ലോങ് റേഞ്ചിലൂടെ ആയിരുന്നു ഈ ഗോൾ വന്നത്. സ്കൈ ബ്ലൂ എടപ്പാളിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെ ആയിരുന്നു കാദറലി സെവൻസിന്റെ സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെ സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചിരുന്നു.

സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയായിരുന്നു സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

മാഹി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചാമ്പ്യൻസ്

മാഹി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം നേടി. ഇന്ന് നടന്ന ഫൈനലിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ തോൽപ്പിച്ചാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കിരീടം നേടിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിലെ രണ്ടാം കിരീടമാണിത്. ഇന്ന് നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിലാണ് സൂപ്പർ സ്റ്റുഡിയോ ഹണ്ടേഴ്സ് കൂത്തുപറമ്പിനെ മറികടന്നത്.

സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കഴിഞ്ഞ ദിവസം ടൗൺ സ്പോർട്സ് ക്ലബിനെ മറികടന്നിരുന്നു. നേരത്തെ ആദ്യ റൗണ്ടുകളിൽ സൂപ്പർ സ്റ്റുഡിയോ മെഡിഗാഡ് അരീക്കോടിനെയും എഫ് സി ഇരിക്കൂറിനെയും മാഹിയിൽ തോൽപ്പിച്ചിരുന്നു. ഈ സീസണിൽ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലും സൂപ്പർ സ്റ്റുഡിയോ കിരീടം നേടിയിരുന്നു.

കാദറലി സെവൻസ്; നാളെ ഫൈനൽ

കാദറലി ട്രോഫി ഫുട്ബാൾ ഫൈനലിൽ നാളെ സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും പരസ്പരം ഏറ്റുമുട്ടും. അഖിലേന്ത്യാ സെവൻസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒരു ടൂർണമെന്റായ കാദറലി സെവൻസിലെ കിരീടം ആരു നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സെവൻസ് പ്രേമികൾ. ഇത് കാദറി സെവൻസിന്റെ 51ആം പതിപ്പാണ്‌.

ഇന്നലെ നടന്ന സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെയാണ് സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെയാണ് സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചത്.

ESSA ബെയ്സ് പെരുമ്പാവൂരിന് മൂന്നാം കിരീടം

ഈ അഖിലേന്ത്യാ സെവൻസ് സീസണിൽ ബെയ്സ് പെരുമ്പാവൂരിന് മൂന്നാം കിരീടം. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. ഏകപക്ഷീയമായായിരുന്നു ESSA ബെയ്സിന്റെ ഇന്നത്തെ വിജയം.

ഇതിനു മുമ്പ് ബെയ്സ് പെരുമ്പാവൂർ തൃത്താല അഖിലേന്ത്യാ സെവൻസിലും തിരൂർ അഖിലേന്ത്യാ സെവൻസിലും അവർ കിരീടം നേടിയിരുന്നു. ഇന്നത്തെ കിരീടത്തോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമായി ബെയ്സ് പെരുമ്പാവൂർ മാറി.

വീണ്ടും ടോസിൽ സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടം, ഉഷാ തൃശ്ശൂർ കണിമംഗലത്ത് ചാമ്പ്യൻസ്

തുടർച്ചയായ രണ്ടാം രാത്രിയും ടോസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ചതിച്ചു. ഇന്ന് കണിമംഗലം അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനൽ മത്സരത്തിൽ ഉഷ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ആയിരുന്നു ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് സൂപ്പർ സ്റ്റുഡിയോയും ഉഷ തൃശ്ശൂരും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തെറ്റിയില്ല.

അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഇരു ടീമുകളും രണ്ട് വീതം കിക്കുകൾ പുറത്തടിച്ചു. ഇതോടെ ഷൂട്ടൗട്ട് കഴിഞ്ഞിട്ടും ടീമുകൾ ഒപ്പത്തിനൊപ്പം. അവസാനം ടോസിലൂടെ വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു. ടോസിൽ ഭാഗ്യം ഉഷ തൃശ്ശൂരിന് ഒപ്പം നിന്നു. ഇന്നലെ തൃത്താല അഖിലേന്ത്യാ സെവൻസിലും ടോസിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടമായത്.

തൃത്താലയിൽ ESSA ബെയ്സ് പെരുമ്പാവൂരിന് കിരീടം

അഖിലേന്ത്യാ സെവൻസിൽ ESSA ബെയ്സ് പെരുമ്പാവൂരിന് രണ്ടാം കിരീടം. ഇന്ന് തൃത്താല അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മറികടന്നാണ് ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്‌. ടോസിന്റെ ഭാഗ്യമായിരുന്നു ഇന്ന് കിരീട ജേതാവിനെ തീരുമാനിച്ചത്. മത്സരത്തിൽ ഗോൾ പിറന്നിരുന്നില്ല. മഴ കാരണം പ്രതികൂല സാഹചര്യത്തിൽ ആണ് ഇന്ന് കളി നടന്നത്.

കളി പൂർത്തിയാക്കി എങ്കിലും കളിക്ക് അനുയോജ്യമായ സാഹചര്യം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഗോളുകളും പിറന്നില്ല. അവസാനം ടോസിൽ ബെയ്സ് പെരുമ്പാവൂർ വിജയിക്കുകയായിരുന്നു. ബെയ്സ് പെരുമ്പാവൂരിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ തിരൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്.

സെവൻസ് റാങ്കിംഗ്; ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത്

അഖിലേന്ത്യാ സെവൻസ് 2023-24 സീസണിലെ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് പുതിയ അപ്ഡേറ്റിൽ ESSA ബെയ്സ് പെരുമ്പാവൂർ ഒന്നാമത്. ഡിസംബർ 31വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുകയാണ്. 34 മത്സരങ്ങളിൽ 78 പോയിന്റുമായാണ് ബെയ്സ് പെരുമ്പാവൂർ ഒന്നാമത് നിൽക്കുന്നത്. 25 വിജയങ്ങളും 3 സമനിലയും 6 പരാജയവുമാണ് ബെയ്സിന് ഈ സീസണിൽ ഇതുവരെ ഉള്ളത്. അവർ മൂന്ന് ഫൈനൽ കളിച്ചു ഒരു കിരീടവും നേടിയിട്ടുണ്ട്.

71 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തു നിൽക്കുന്നു. 60 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി മൂന്നാം സ്ഥാനത്തും 59 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്ത നിൽക്കുന്നു. സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി ഈ സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഫിഫ മഞ്ചേരി 16 പോയിന്റുമായി 15ആം സ്ഥാനത്താണ് നിൽക്കുന്നത്.

റാങ്കിംഗ്:

ഫിഫ മഞ്ചേരിയെ കെ എം ജി മാവൂർ തകർത്തു, ഫിഫയുടെ പരാജയ കഥ തുടരുന്നു

പെരിന്തൽമണ്ണ കാദറലി അഖിലേന്ത്യ സെവൻസിൽ ഫിഫ മഞ്ചേരിക്ക് പരാജയം. ഇന്ന് കെഎംജിമാവൂരിനെ നേരിട്ട ഫിഫ മഞ്ചേരി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഫിഫാ മഞ്ചേരി ഈ സീസണലെ വളരെ മോശം ഫോം തുടരുന്നത് ആണ് ഇന്ന് പെരിന്തൽമണ്ണയിലും കണ്ടത്. ഈ സീസണിൽ മഞ്ചേരി ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ അവരുടെ പതിനൊന്നാമത്തെ പരാജയമാണിത്.

ആകെ അഞ്ച് മത്സരങ്ങളാണ് ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ വിജയിക്കാൻ ആയത്. കെഎംജി മാവൂരാകട്ടെ ഈ സീസണിലെ അവരുടെ മികച്ച ഫോം തുടരുന്നതാണ് പെരിന്തൽമണ്ണയിൽ കണ്ടത്. ഇനി നാളെയും മറ്റന്നാളും പെരിന്തൽമണ്ണ ഗ്രൗണ്ടിൽ മത്സരമില്ല. നാലാം തീയതി ആദ്യ ക്വാർട്ടർ പോരാട്ടം നടക്കും. അന്ന് അഭിലാഷ് എഫ്സി കുപ്പൂത്ത് ഇസ ഗ്രൂപ്പ് ബേസ് പെരുമ്പാവൂരിനെ നേരിടും.

കഴിവുള്ളവർ സെവൻസ് കളിക്കരുത്, വലിയ അവസരങ്ങൾ കിട്ടാത്തത് അതുകൊണ്ടാണ് എന്ന് KFA പ്രസിഡന്റ്

സെവൻസ് ഫുട്ബോൾ ആണ് താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയരുന്നതിൽ നിന്ന് അകറ്റുന്നത് എന്ന് കെ എഫ് എ പ്രസിഡന്റ് നവാസ് മീരാൻ. പ്രമുഖ മാധ്യമമായ 24 ന്യൂസിനോട് സംസാരിക്കവെ ആണ് സെവൻസ് ഫുട്ബോളിനെ നവാസ് മീരാൻ വിമർശിച്ചത്. കഴിവുള്ള താരങ്ങൾ ഒരിക്കലും സെവൻസ് ഫുട്ബോൾ കളിക്കരുത് എ‌ന്ന് നവാസ് മീരാൻ പറഞ്ഞു.

മികച്ച അവസരവും വരുമാനവും ഇലവൻസ് ഫുട്ബോളിലൂടെ മാത്രമെ ലഭിക്കൂ എന്നും അതുകൊണ്ട് താരങ്ങൾ ഇലവൻസിൽ ശ്രദ്ധ കൊടുക്കണം എന്നും അദ്ദേഹം പറയു‌ന്നു. സെവൻസിൽ ശ്രദ്ധ കൊടുക്കുന്നത് ദേശീയ അന്തർദേശീയ അവസരങ്ങൾ താരങ്ങൾക്ക് ഇല്ലാതാക്കുന്നു എന്നും മീരാൻ പറഞ്ഞു.

കേരളത്തിൽ മികച്ച ഫുട്ബോൾ താരങ്ങൾ ഉണ്ട് എന്നും എന്നാൽ ഇവർക്ക് അർഹമായ അവസരങ്ങൾ സെവൻസ് കാരണം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. സെവൻസ് കളിക്കുന്നത് താരങ്ങളുടെ എൻഡ്യൂറൻസിനെ ബാധിക്കുന്നു എന്നും വലിയ ഗ്രൗണ്ടിൽ കളിക്കാനുള്ള കഴിവ് താരങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നും കെ എഫ് എ പ്രസിഡന്റ് പറഞ്ഞു.

സെവൻസ് സീസണിലെ ആദ്യ കിരീടം അഭിലാഷ് കുപ്പൂത്തിന്

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ മത്സരം അഭിലാഷ് കുപ്പൂത്ത് സ്വന്തമാക്കി. കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഇന്ന് എസ്സ് ബെയ്സ് പെരുമ്പാവൂരിനെ നേരിട്ട അഭിലാഷ് കുപ്പൂത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്ന് വിജയിച്ചത്. ഗ്യാലറി നിറഞ്ഞ് ഒഴുകിയ മത്സരത്തിൽ ഒരൊറ്റ ഗോളാണ് കളിയുടെ വിധി നിർണയിച്ചത്.

കുപ്പൂത്ത് സെവൻസിലെ മികച്ച താരമായി ഉസ്മാൻ ആഷിഖിനെ തിരഞ്ഞെടുത്തു. മികച്ച ഡിഫൻഡർ ആയി ഷമീലിനെയും മികച്ച ഗോൾ കീപ്പറായി ഷാനുവിനെയും തിരഞ്ഞെടുക്കപ്പെട്ടു. കൊപ്പത്ത് സെമിയിൽ ലിൻഷ മണ്ണാർക്കാടിനെ തോൽപ്പിച്ച് ആയിരിന്നു അഭിലാഷ് ഫൈനലിലേക്ക് എത്തിയത്.

Exit mobile version