നിലമ്പൂരിൽ ഇന്ന് കിരീട പോരാട്ടാം, ഫിഫാ മഞ്ചേരിക്ക് എതിരായി മെഡിഗാഡ് അരീക്കോട്

- Advertisement -

നിലമ്പൂർ അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് നിലമ്പൂർ ഫൈനലിൽ സെവൻസിലെ വൻ ശക്തികളായ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും ആണ് നേർക്കുനേർ വരിക. സെമി ഫൈനലിൽ അൽ മദീനയെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കും ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും മെഡിഗാഡ് മദീനയെ തോൽപ്പിച്ചിരുന്നു.

മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങൾ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ അഞ്ചാം ഫൈനലാണ്. പക്ഷെ ആകെ ഒരിക്കൽ മാത്രമെ ഫൈനലിൽ വിജയിക്കാൻ ഫിഫാ മഞ്ചേരിക്ക് ഇതുവരെ ആയിട്ടുള്ളൂ. എ വൈ സി ഉച്ചാരക്കടവിനെ ആയിരുന്നു ഫിഫാ മഞ്ചേരി നിലമ്പൂരിലെ സെമി ഫൈനലിൽ വീഴ്ത്തിയത്.

Advertisement