എ എഫ് സി ഗ്രൂപ്പ് ഘട്ടം തേടി ബെംഗളൂരു എഫ് സി ഇന്ന് മാൽഡീവ്സിൽ

- Advertisement -

എ എഫ് സി കപ്പിന്റെ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി ഇന്ന് മാൽഡീവ്സ് ക്ലബായ മാസിയയെ നേരിടും. രണ്ട് പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിന്റെ ആദ്യ പാദം ഇന്ന് മാൽഡീവ്സിൽ വെച്ച് നടക്കും. കഴിഞ്ഞ റൗണ്ടിൽ പാറൊ എഫ് സിയെ 10-1 എന്ന അഗ്രിഗേറ്റ് സ്കോറിന് തോൽപ്പിച്ചാണ് ബെംഗളൂരു പ്ലേ ഓഫിൽ എത്തിയത്. പ്ലേ ഓഫ് വിജയിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിലേക്ക് ബെംഗളൂരു എഫ് സിക്ക് കടക്കാം.

മാൽഡീവ്സ് ടീമുകൾക്ക് എതിരെ മുമ്പ് കളിച്ചപ്പോൾ ഒക്കെ ബെംഗളൂരു എഫ് സി വിജയിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസത്തിലാകും ബെംഗളൂരു ഇറങ്ങുക. ഇന്ന് സുനിൽ ഛേത്രി ബെംഗളൂരു നിരയിൽ ഉണ്ടാകില്ല. പരിക്ക് കാരണം അവസാന മത്സരങ്ങളിൽ ഒന്നും ഛേത്രി കളിച്ചിരുന്നില്ല. ഛേത്രിയുടെ അഭാവത്തിൽ സെമ്പോയി ആദ്യ ഇലവനിൽ എത്തിയേക്കും. പാറൊ എഫ് സിക്ക് എതിരെ രണ്ട് പാദങ്ങളിലും ഗോൾ നേടി സെമ്പോയി തിളങ്ങിയിരുന്നു. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക.

Advertisement