അൽ മദീന ചെർപ്പുളശ്ശേരിക്ക് വൻ വിജയം. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെയാണ് അൽ മദീന തകർത്തത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം. തികച്ചും ഏകപക്ഷീയമായ മത്സരം തന്നെ ആയിരുന്നു ഇന്ന് നടന്നത്. മമ്പാട് ഗ്രൗണ്ടിലെ മദീനയുടെ രണ്ടാം ജയമാണിത്.