വീണ്ടും ജയമില്ലാതെ ഫിഫാ മഞ്ചേരി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം സെമിയിൽ സമനില. രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ ഫിഫ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടും തമ്മിലുള്ള മത്സരമാണ് സമനിലയിൽ അവസാനിച്ചത്. 2-2 എന്ന സ്കോറിലാണ് മത്സരത്തിൽ ഫൈനൽ വിസിൽ വീണത്. ഒരു ഘട്ടത്തിൽ ഫ്രാൻസിസിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ 2-0 എന്ന ലീഡിൽ ആയിരുന്നു ഫിഫാ മഞ്ചേരി. പിന്നീടാണ് ലിൻഷ തിരിച്ചുവരവ് നടത്തിയത്. ഫിഫാ മഞ്ചേരിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണ്.