അൽ മദീന ചെർപ്പുളശ്ശേരി അവരുടെ മോശം ഫോം തുടരുന്നു. ഇന്ന് കൊപ്പം സെവൻസിന്റെ സെമി ലീഗിൽ ദയനീയ പരാജയമാണ് അൽ മദീന നേരിട്ടത്. കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ആണ് മദീനയെ തോൽപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. മദീന ഈ സീസണിൽ ആദ്യമായാണ് ഒരു കളിയിൽ 5 ഗോളുകൾ വഴങ്ങുന്നത്. മദീനയുടെ സീസണിലെ ഏറ്റവും വലിയ തോൽവിയുമാണിത്. തുടർച്ചയായി നാലു മത്സരങ്ങളായി അൽ മദീന പരാജയപ്പെടുന്നു.