എട്ടു ഗോളുകൾ എന്നിട്ടും വിജയികൾ ഇല്ലാത്ത സൂപ്പർ ലിൻഷാ പോരാട്ടം

- Advertisement -

മൊറയൂർ അഖിലേ‌ന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഇന്ന് നടന്നത് ഒരു ത്രില്ലർ തന്നെ ആയിരുന്നു. കരുത്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടു ഏറ്റുമുട്ടിയപ്പോൾ പിറന്ന എട്ടു ഗോളുകൾ. എന്നിട്ടും ഫൈനൽ വിസിൽ വന്നപ്പോൾ വിജയികൾ ഇല്ല. 4-4 എന്ന ആവേശ സമനിലയിൽ ആണ് കളി അവസാനിച്ചത്. ഇരു ടീമുകളും ഒരോ പോയന്റ് വീതം സ്വന്തമാക്കി. സീസണിൽ ഇത് നാലാം തവണയാണ് സൂപ്പർ സ്റ്റുഡിയോയും ലിൻഷാ മണ്ണാർക്കാടും ഏറ്റുമുട്ടുന്നത്. ഇതുവരെ സൂപ്പറിനെ തോൽപ്പിക്കാൻ ലിൻഷയ്ക്ക് ആയിട്ടില്ല.

നാളെ മൊറയൂറിൽ മത്സരമില്ല.

Advertisement