ഇന്ന് നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ നടന്ന ഉദ്ഘാടന പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയ്ക്ക് വിജയം. എഫ് സി തിരുവനന്തപുരത്തെ നേരിട്ട ലക്കി സോക്കർ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. തുടക്കത്തി ലീശ് എടുത്ത ശേഷമാണ് എഫ് സി തിരുവനന്തപുരം പരാജയപ്പെട്ടത്. തിരുവനന്തപുരത്തിന്റെ സീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂർ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.