ലിൻഷയെ മറികടന്ന് ലക്കി സോക്കർ ആലുവ സെമിയിൽ

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോളിൽ ലക്കി സോക്കർ ആലുവ സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ ലിൻഷ മണ്ണാർക്കാടിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ആലുവ സെമിയിലേക്ക് കടന്നത്. ടോസിലായിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചു. പിന്നീടാണ് കളി ടോസിൽ എത്തിയത്.

നാളെ നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂർ ലക്കി സോക്കർ ആലുവയെ നേരിടും.

Previous articleമൊറയൂരിൽ ഫിഫാ മഞ്ചേരി – സൂപ്പർ സ്റ്റുഡിയോ പോരിൽ സംഘർഷം, കളി മാറ്റിവെച്ചു
Next articleഅഞ്ചിൽ അഞ്ച് ജയം, ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് കാലിക്കറ്റ് ഹീറോസ്