അഞ്ചിൽ അഞ്ചു വിജയവുമായി ലിൻഷാ മണ്ണാർക്കാട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ മികച്ച തുടക്കം ലിൻഷാ മണ്ണാർക്കാട് തുടരുകയാണ്‌. ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാട് വിജയം സ്വന്തമാക്കി‌‌. കെ ആർ എസ് കോഴിക്കോടിനെ നേരിട്ട ലിൻഷ മണ്ണാർക്കാട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ലിൻഷയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്‌. പെരിന്തൽമണ്ണയിലെ രണ്ടാം വിജയവും. നേരത്തെ മെഡിഗാഡിനെയും ലിൻഷ പെരിന്തൽമണ്ണയിൽ തോൽപ്പിച്ചിരുന്നു.

ഇന്ന് പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് സബാൻ കോട്ടക്കലിനെ നേരിടും.