അരീക്കോട് സെവൻസ്; കെ ആർ എസ് കോഴിക്കോടിന് തകർപ്പൻ വിജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ നിന്ന് അഭിലാഷ് കുപ്പൂത്ത് പുറത്തായി. ഇന്ന് കെ ആർ എസ് കോഴിക്കോട് ആണ് അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം. ഇന്നലെ വളാഞ്ചേരിയിൽ സ്കൈ ബ്ലൂവിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണം കെ ആർ എസ് ഈ വിജയത്തോടെ തീർത്തു.

നാളെ അരീക്കോടിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും.