കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ കലക്കുന്നു, ഗ്രൂപ്പിൽ ഒന്നാമത് തന്നെ

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐഫയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ വിജയിച്ചത്. അഫ്സലും അനന്ദു മുരളിയും ആണ് സാറ്റ് തിരൂരിനായി ഗോളുകൾ നേടിയത്‌. ഫസലുറഹ്മാൻ മാൻ ഓഫ് ദി മാച്ച് ആയി.

ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി സാറ്റ് തിരൂർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഐഫ നാലു പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.