കൊയപ്പയിൽ നിന്ന് മുൻ ചാമ്പ്യന്മാരായ ഫിഫാ മഞ്ചേരി പുറത്ത്

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്. ഇന്നലെ കൊടുവള്ളിയിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനോടാണ് ഫിഫാ മഞ്ചേരി തോറ്റത്. ഫിഫാ മഞ്ചേരി ആകെ പതറിയ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എ വൈ സിയുടെ കിജയം

രണ്ട് വർഷങ്ങൾക്ക് മുമ്പ് കൊയപ്പ സെവൻസ് അവസാനമായി നടന്നപ്പോൾ ഫിഫാ മഞ്ചേരി ആയിരുന്നു കിരീടം ഉയർത്തിയത്. ഇതോടെ ഫിഫ കിരീടം നിലനിർത്തില്ല എന്ന് ഉറപ്പായി. ഇന്ന് കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ ലൈറ്റ്നിംഗ് കൊടുവള്ളി ജിംഖാന തൃശ്ശൂരിനെ നേരിടും.