7 പന്തില്‍ 26 റണ്‍സുമായി റെമില്‍, അനായാസ ജയം കൊയ്ത് ട്രെന്‍സര്‍

ഓസ്പിന്‍ ഇലവനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടി ട്രെന്‍സര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്പിന്‍ ഇലവന്‍ 54 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. റെമിലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ലക്ഷ്യം 5.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ട്രെന്‍സര്‍ സ്വന്തമാക്കി. 7 പന്തില്‍ നിന്ന് നാല് സിക്സ് ഉള്‍പ്പെടെ 26 റണ്‍സാണ് റെമില്‍ നേടിയത്. താരം പുറത്താകുമ്പോള്‍ 1.5 ഓവറില്‍ 29 റണ്‍സാണ് ട്രെന്‍സര്‍ നേടിയത്. അരുണ്‍(9) അടുത്ത വിക്കറ്റായി മടങ്ങിയെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അഖില്‍ മോഹന്‍(12*) ടീമിന്റെ വിജയം ഉറപ്പാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്പിന്‍ ഇലവന് വേണ്ടി അനീഷ് രാജ്(13), ശ്രീറാം(10), ജിതേഷ്(11), വിനീത്(11*) എന്നിവരാണ് റണ്‍സ് കണ്ടെത്തിയത്. ട്രെന്‍സറിന് വേണ്ടി ദ്വാരകേഷും അഖില്‍ മോഹനും രണ്ട് വീതം വിക്കറ്റ് നേടി.