കൊണ്ടോട്ടിയിൽ കാളികാവിനെ ഫിഫാ മഞ്ചേരി വീഴ്ത്തി

- Advertisement -

ഫിഫാ മഞ്ചേരി വിജയ വഴിയിലേക്ക് തിരികെവന്നു. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ആണ് ഫിഫാ മഞ്ചേരി വിജയത്തിലേക്ക് തിരികെ വന്നത്. ഇന്ന് നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. സീസണിൽ ഇതു മൂന്നാം തവണയാണ് ഫിഫാ മഞ്ചേരി കെ എഫ് സി കാളികാവിനെ പരാജയപ്പെടുത്തുന്നത്.

നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ കെ ആർ എസ് കോഴിക്കോടും ഉഷാ തൃശ്ശൂരും തമ്മിൽ ഏറ്റുമുട്ടും.

Advertisement