കാദറലി സെവൻസ് കിരീടം എ വൈ സി ഉച്ചാരക്കടവ് സ്വന്തമാക്കി

Newsroom

Picsart 23 01 19 01 08 18 394
Download the Fanport app now!
Appstore Badge
Google Play Badge 1

കാദറലി അഖിലേന്ത്യാ സെവൻസ് കിരീടം എ വൈ സി ഉച്ചാരക്കടവ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു എ വൈ സിയുടെ വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ വിജയിച്ചത്. എ വൈ സി ഉച്ചാരക്കടവിന്റെ സീസണിലെ ആദ്യ കിരീടം ആണിത്. കാദറലി സെവൻസിൽ സെമി ഫൈനലിൽ ശക്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ച് ആയിരുന്നു എ വൈ സി ഫൈനലിലേക്ക് എത്തിയത്.

കാദറലി 23 01 19 01 08 09 500

മെഡിഗാഡ് അരീക്കോടിനെയും റിയൽ എഫ് സി തെന്നലെയെയും മുൻ റൗണ്ടുകളിൽ എ വൈ സി കാദറലിൽ ടൂർണമെന്റിൽ തോൽപ്പിച്ചിരുന്നു‌. സോക്കർ ഷൊർണ്ണൂരിനെ തോൽപ്പിച്ച് ആയിരുന്നു സബാൻ ഫൈനലിലേക്ക് മുന്നേറിയത്.