പരാജയപ്പെട്ടു എങ്കിലും ഫിഫാ മഞ്ചേരി ഫൈനലിൽ

Newsroom

Picsart 23 01 19 01 10 48 997
Download the Fanport app now!
Appstore Badge
Google Play Badge 1

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന് രണ്ടാം പാദ സെമി ഫൈനൽ പരാജയപ്പെട്ടി എങ്കിലും ഫിഫ ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു‌. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിട്ട ഫിഫ മഞ്ചേരി 1-0ന്റെ പരാജയമാണ് നേരിട്ടത്‌. പക്ഷെ ആദ്യ പാദ സെമിയിൽ ഫിഫാ ആയിരുന്നു വിജയിച്ചത്.

ഫിഫ 23 01 19 01 11 26 307

രണ്ട് ടീമും ഒരോ പാദ സെമി വിജയിച്ചതോടെ ഫൈനലിൽ ആരെന്ന് കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. രണ്ട് പെനാൾറ്റി സേവുകൾ നടത്തി സലാം ഫിഫയുടെ രക്ഷയനാവുകയും അവർക്ക് ഫൈനലിൽ ഇടം നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ന് തന്നെ വേറെ ഒരു ഗ്രൗണ്ടിലും ഫിഫ പരാജയം എന്ന് നേരിട്ടു. എടപ്പാൾ ഗ്രൗണ്ടിൽ സൂപ്പർ സ്റ്റുഡിയോക്ക് എതിരെ ആയിരുന്നു ആ പരാജയം. സൂപ്പർ സ്റ്റുഡിയോ എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫയെ തോൽപ്പിച്ചത്.