ജംഷദ്പൂരിനെ തകർത്ത് ബെംഗളൂരു എഫ്സി

Nihal Basheer

20230118 225553
Download the Fanport app now!
Appstore Badge
Google Play Badge 1

ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷാദ്പൂരിന് സീസണിലെ പത്താം തോൽവി സമ്മാനിച്ച് ബെംഗളൂരുവിന് തകർപ്പൻ ജയം. ജംഷദ്പൂരിനെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു വിജയം കണ്ടത്. രോഹിത് കുമാർ, റോയ് കൃഷ്ണ, ശിവശക്തി നാരായൺ എന്നിവർ വലകുലുക്കി. ഇതോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറി. ജംഷദ്പൂർ പത്താമതാണ്
20230118 225548

തുടക്കം മുതൽ മേധാവിത്വം നിലനിർത്തിയാണ് ബെംഗളൂരു മത്സരം കൈപ്പിടിയിൽ ഒതുക്കിയത്. ജംഷദ്പൂരിനാവട്ടെ നീക്കങ്ങൾ മിക്കതും എതിർ ബോക്‌സ് വരെ എത്തി ഫലം കാണാതെ മടങ്ങേണ്ടി വന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബെംഗളൂരു ലീഡ് എടുത്തു. റോയ് കൃഷ്‌ണയുടെ പാസിൽ വലത് വിങ്ങിൽ നിന്നും പ്രഭിർ ദാസ് തൊടുത്ത ക്രോസ് രോഹിത് കുമാർ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായ ജംഷദ്പൂർ ആക്രമണങ്ങൾക്കാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. എന്നാൽ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. മുപ്പതിനാലാം മിനിറ്റിൽ ബെംഗളൂരു വീണ്ടും ഗോൾ നേടി. ബോസ്‌കിന് പുറത്തു നിന്നും റോയ് കൃഷ്ണ തൊടുത്ത മികച്ചൊരു ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ പോസ്റ്റിൽ പതിക്കുകയായിരുന്നു. അറുപതിരണ്ടാം മിനിറ്റിൽ മൂന്നാം ഗോളോടെ ജംഷദ്പൂരിന്റെ അവസാന പ്രതീക്ഷയും ബെംഗളൂരു അവസാനിപ്പിച്ചു. മാർക്ക് ചെയ്യപ്പെടാതെ നിന്ന ശിവശക്തി നാരായണിലെക് യാവിയർ ഹെർണാണ്ടസിന്റെ പാസ് എത്തിയപ്പോൾ ഒന്ന് വെട്ടിയിഴിഞ്ഞ ശേഷം താരം അനായാസം ലക്ഷ്യം കണ്ടു.