കാടപ്പാടിയിൽ ഫ്രണ്ട്സ് മമ്പാട് ഫൈനലിൽ

- Advertisement -

മികച്ച ഫോമിൽ ഉള്ള മെഡിഗാഡ് അരീക്കോടിനെ മറികടന്ന് കാടപ്പടിയിൽ ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടന്നു. കാടപ്പടി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ പരാജയപ്പെട്ടു എങ്കിലും ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഇന്ന് മെഡിഗാഡ് അരീക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നലെ നടന്ന ആദ്യ പാദത്തിൽ 3-1 എന്ന സ്കോറിന് വിജയിക്കാൻ ഫ്രണ്ട്സ് മമ്പാടിനായിരുന്നു.

ഇരു ടീമുകൾക്കുമൊരോ വിജയം ആയതോടെ പെനാക്ക്ട്ടി ഷൂട്ടൗട്ടിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ വിജയിക്കാൻ മമ്പാടിനായി. നാളെ രണ്ടാം സെമിയിൽ ഫിഫാ മഞ്ചേരി ഫിറ്റുവെൽ കോഴിക്കോടിനെ നേരിടും.

Advertisement