കുപ്പൂത്തിൽ വിജയത്തോടെ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ

- Advertisement -

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂർ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. അൽ മദീനയെ തോൽപ്പിച്ച് എത്തിയ ജിംഖാനയ്ക്ക് പക്ഷെ ഫിഫയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫയുടെ തുടർച്ചയായ നാലാം വിജയമാണിത്.

കുപ്പൂത്തിൽ നാളെ അൽ മിൻഹാൽ വളാഞ്ചേരി സബാൻ കോട്ടക്കലിനെ നേരിടും.

Advertisement