ഫിഫാ മഞ്ചേരി ലിൻഷയെ തോൽപ്പിച്ചു, റഫറിയെ കയ്യേറ്റം ചെയ്ത കളിക്കാരനെ കൊണ്ട് മാപ്പു പറയിപ്പിച്ച് കാണികൾ

Newsroom

Fifa Manjeri
Download the Fanport app now!
Appstore Badge
Google Play Badge 1

പെരിന്തൽമണ്ണ കാദറലി സെവൻസിൽ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് ലിൻഷ മണ്ണാർക്കാടിനെ നേരിട്ട ഫിഫാ മഞ്ചേരി ആവേശകരമായ മത്സരത്തിന് അവസാനം 2-1 എന്ന സ്കോറിനാണ് വിജയിച്ചത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ റൗണ്ടിൽ ഫിഫാ മഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയിരുന്നു.
Img 20220301 230734

ഇന്ന് മത്സരത്തിന്റെ അവസാനം ലിൻഷാ മണ്ണാർക്കാർ താരം റഫറിയെ ഇടിച്ച വലിവ വിവാദമായി. ലിൻഷയുടെ താരം സാനിഷ് ആണ് ചുവപ്പ് കാർഡ് ലഭിച്ചതിൽ പ്രതിഷേധിച്ച് റഫറിയെ ഇടിച്ചത്. ഇത് കണ്ട് കാണികൾ കളത്തിൽ ഇറങ്ങുകയും സാനിഷിനെ കൊണ്ട് റഫറിയോട് മാപ്പുപറയിപ്പിക്കുകയും ചെയ്തു.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ലെ എഫ് സി കാളികാവിനെ നേരിടും.