കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, ഖാബ്രക്ക് രണ്ട് മത്സരത്തിൽ വിലക്ക്

Newsroom

Img 20220301 225135
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് റൈറ്റ് ബാക്ക് ഖാബ്രക്ക് വിലക്ക്. താരത്തെ രണ്ടു മത്സരത്തിൽ നിന്ന് വിലക്കിയതായി എ ഐ എഫ് എഫ് അറിയിച്ചു. ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സരത്തിൽ നടത്തിയ ഫൗളിനാണ് ഖാബ്രക്ക് ഇപ്പോൾ വിലക്ക് കിട്ടിയിരുന്നത്. മത്സരത്തിൽ എൽബോ ചെയ്ത ഖാബ്രക്ക് മത്സര സമയത്ത് മഞ്ഞ കാർഡ് കിട്ടിയിരുന്നു. പിന്നീട് വീണ്ടും എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി ഈ ഫൗൾ പരിശോധിക്കുകയും ഖാബ്രയോട് വിശദീകരണം തേടുകയും ചെയ്തു.
Img 20220301 225200
ഖാബ്ര ഈ ഫൗളിന് മാപ്പ് പറഞ്ഞു എങ്കിലും രണ്ട് മത്സരത്തിൽ താരത്തെ വിലക്കാൻ തന്നെ എ ഐ എഫ് എഫ് തീരുമാനിച്ചു. ഖാബ്രക്ക് നാളത്തെ മുംബൈ സിറ്റിക്ക് എതിരായ മത്സരവും അതു കഴിഞ്ഞുള്ള ഗോവക്ക് എതിരായ മത്സരവും നഷ്ടമാകും. ഏറ്റവും നിർണായകമായ രണ്ട് മത്സരങ്ങളിൽ ഖാബ്ര ഇല്ലാതാകുന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വേദന നൽകും.